+91 94002 88004
+91 94470 64317

വന്യജീവി ആക്രമണം: മരണ ധനസഹായം 14 ലക്ഷമാക്കി സർക്കാർ ഉത്തരവ്

14-03-2026


വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 10 ലക്ഷം രൂപയിൽ നിന്നും 14 ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നും 10 ലക്ഷം രൂപ വനം വകുപ്പിന്റെ തനത് ഫണ്ടിൽ നിന്നുമാണ് നൽകുക. പാമ്പ് കടിയേറ്റോ തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിലോ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം ലഭിക്കും. കൂടാതെ, 60 ശതമാനത്തിലധികം വൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപയും, ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയും ധനസഹായം നൽകാൻ പുതുക്കിയ മാർഗ്ഗരേഖയിൽ വ്യവസ്ഥയുണ്ട്; വന്യജീവി ആക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു