+91 94002 88004
+91 94470 64317

135 കുടുംബങ്ങൾക്ക് കൈത്താങ്ങായി പട്ടയവിതരണം; ചവറയിൽ മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയുടെ ഉദ്ഘാടനവും നടന്നു


ഭൂമിക്ക് രേഖകളില്ലാതെ ദശാബ്ദങ്ങളായി ബുദ്ധിമുട്ടിയിരുന്ന 135 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് സർക്കാർ കരുതലായി. ചവറയിൽ നടന്ന ചടങ്ങിൽ പയ്യലക്കാവ്, ശക്തികുളങ്ങര എന്നിവിടങ്ങളിലെ സുനാമി ഫ്ലാറ്റ് നിവാസികൾക്കും തട്ടാശ്ശേരി പുറമ്പോക്കിലെ താമസക്കാർക്കുമാണ് പട്ടയങ്ങൾ കൈമാറിയത്. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ച ഈ ചടങ്ങിൽ ശങ്കരമംഗലം മിനി സിവിൽ സ്റ്റേഷന്റെ പുതിയ മൂന്നാം നിലയുടെ ഉദ്ഘാടനവും നടന്നു. സുജിത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു