+91 94002 88004
+91 94470 64317

മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ തെരുവുയുദ്ധം; ദൃശ്യങ്ങൾ വൈറൽ, കേസെടുക്കാൻ പോലീസ്

2-2-2026


തിരുവനന്തപുരത്തെ പ്രധാന നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെ നടന്ന സംഭവത്തിൽ, മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്ന ഇരുവരും പരസ്പരം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മർദനമേറ്റ് താഴെവീണ യുവാവിനോട് എഴുന്നേറ്റ് അടിക്കാൻ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം തമാശയ്ക്ക് ചെയ്തതാണെന്ന് ഇരുവരും പോലീസിനോട് വിശദീകരിച്ചെങ്കിലും, പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും ലഹരി ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു