+91 94002 88004
+91 94470 64317

തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉളവാക്കുന്നതെന്ന് എ ഐ .സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

13-11-2025


തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉളവാക്കുന്നതെന്ന് എ ഐ .സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആലപ്പുഴ : തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉളവാക്കുന്നതെന്ന് എ ഐ .സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിരുന്നു. ആലപ്പുഴ കളക്ട്രേറ്റിൽ നിരവധി തവണ മീറ്റിംഗ് വിളിച്ചുചേർത്തിരുന്നു. സംസ്ഥാനത്ത് ദേശീയപാത നിർമ്മാണം നടക്കുന്നത് കൃത്യമായി സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെയാണ്. നാല്പലതികം പേരാണ് അരൂർ-തുറവൂർ പാതയിൽ മാത്രം മരണപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത സമീപനം മാറ്റണമെന്നും അന്വേഷിക്കാൻ കഴിയുംവിധം ദേശീയ പാത അംഗീകരിക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു