
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര് എന്നതിൽ വിഷയമില്ലെന്നും ഇത് സിപിഎമ്മിനെ ബാധിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 'ഒരാളെയും സംരക്ഷിക്കില്ല. ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ബിജെപിക്കും കോൺഗ്രസിനും ഇത് സുവർണ്ണാവസരം അല്ല. ബിജെപി ഏറ്റവും പിന്നോട്ട് പോകുന്ന കാലം ആയിരിക്കും ഇത്', എം വി ഗോവിന്ദൻ പറഞ്ഞു.