+91 94002 88004
+91 94470 64317

തിരുവനന്തപുരം മൃഗശാലയിൽ മലിന ജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

01-04-2025


മൃഗശാലയിൽ മലിന ജല സംസ്കരണ പ്ലാന്റ് മൃഗശാലയിൽ മലിന ജല സംസ്കരണ പ്ലാന്റിലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും, പ്ലാന്റ് അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗശാലയിലെ സംസ്കരണ പ്ലാന്റ് മന്ത്രി സന്ദര്‍ശിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. പ്രതിദിനം 1 ലക്ഷം ലിറ്ററോളം ജലമാണ് ശുചീകരിക്കപ്പെട്ടു കൊണ്ടിരുന്നത്. അറ്റകുറ്റ പണികള്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ മൃഗശാലയിലേയ്ക്ക് വെള്ളം ഒഴുകിയെത്തുകയും ഈ മഴവെളളം സോക്ക്പിറ്റ് കവിഞ്ഞ് പുറത്തേയ്ക്ക് ഒഴുകുകയുമാണ് ഉണ്ടായത്. പെൻസ്റ്റോക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടു കൂടി ജലം പുറത്തേയ്ക്ക് ഒഴുകുന്ന സാഹചര്യം നിലവിലില്ലെന്ന് മന്ത്രി പറഞ്ഞു

LATEST NEWS

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്ത് അഘോരി സന്യാസിമാർ എത്തി
നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
മൈസൂരിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു